Society Today
Breaking News

കൊച്ചി: പാതിവഴി താണ്ടുമ്പോള്‍ കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പ് സന്ദര്‍ശിച്ചത് 5.15 ലക്ഷത്തില്‍പരം  ആളുകള്‍. ഈ മാസം 22ലെ കണക്കുകള്‍ പ്രകാരമാണിത്. ദിവസങ്ങള്‍ക്കകം കൊച്ചി ബിനാലെ സന്ദര്‍ശകരുടെ എണ്ണം റെക്കോര്‍ഡ് പിന്നിടുമെന്നാണ് പ്രദര്‍ശനം കാണാനെത്തുന്നവരുടെ തിരക്ക് വ്യക്തമാക്കുന്നത്. കഴിഞ്ഞ ബിനാലെ കാണാനെത്തിയത് ആറുലക്ഷം പേരായിരുന്നു.രാജ്യത്തെമ്പാടു നിന്നുമായി ലോവര്‍ െ്രെപമറിലെ മുതല്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍, വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍, ഉദ്യോഗസ്ഥര്‍, മന്ത്രിമാരുള്‍പ്പെടെ ജനപ്രതിനിധികളും നേതാക്കളും, നിയമജ്ഞര്‍, അക്കാദമിക പണ്ഡിതന്മാര്‍, സിനിമയുള്‍പ്പെടെ കലാരംഗത്തെ പ്രമുഖര്‍, കായികതാരങ്ങള്‍, സാങ്കേതിക വിദഗ്ധര്‍, എല്ലാറ്റിലുമുപരിയായി ലോകത്തെമ്പാടു നിന്നുമുള്ള ആസ്വാദകര്‍ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ തുറകളിലും നിന്നുള്ളവര്‍ ബിനാലെയെ മുന്‍പെന്നത്തേക്കാളുമുപരി ഊര്‍ജസ്വലവും സജീവവുമാക്കുന്നു.പരീക്ഷാക്കാലമായിട്ടും ബിനാലെയില്‍ ജനത്തിരക്കിനു കുറവില്ലെന്നത് ശ്രദ്ധേയമാണ്. ബിനാലെയുടെ വിവിധ വേദികളില്‍ നടക്കുന്ന സംഗീതവും സിനിമയുമുള്‍പ്പെടെ കലാപരിപാടികളും ചര്‍ച്ചകളും സംവാദങ്ങളും സംഭാഷണങ്ങളും സമ്മേളനങ്ങളും ആര്‍ട്ട്‌റൂം ശില്‍പശാലകളും മികച്ച നിലയ്ക്ക് ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ഡിസംബര്‍ 23നു ആരംഭിച്ച ബിനാലെ ഏപ്രില്‍ പത്തിനാണ് സമാപിക്കുന്നത്. പ്രവേശനം രാവിലെ പത്തുമുതല്‍ ഏഴുവരെ. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപയും ഉം മുതിര്‍ന്ന പൗരന്മാര്‍ക്ക് 100 ഉം വിദ്യാര്‍ത്ഥികള്‍ക്ക് 50 ഉം രൂപയാണ് ടിക്കറ്റ് നിരക്ക്.

Top